Monday, April 24, 2017

ഒരു പശുവിചാരം - Symbolic Thoughts About Cow

ഒരു പശുവിചാരം - Symbolic Thoughts About Cow

ഞാൻ എപ്പോഴും ഒരു മത വിദ്യാർത്ഥിയാണ്..... എല്ലാ മതഗ്രന്ഥങ്ങളും എനിക്ക് ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ വളരെയേറെ പ്രിയപ്പെട്ടവയാണ്... വ്യത്യസ്ത മതഗ്രന്ഥങ്ങൾ വ്യത്യസ്ത വിജ്ഞാന വിഭവങ്ങളാണ് എനിക്ക് നല്കിയിട്ടുള്ളത്....  

സംഗതിവശാൽ എല്ലാ മത ഗ്രന്ഥങ്ങളും ആഴത്തിൽ പഠിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.. വിദ്യാർത്ഥിയായിരിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥങ്ങളിലേക്ക് തിരിയുന്നതിന് മുൻപും ഇപ്പോഴും ഞാൻ ഒരു ആധുനിക ശാസ്ത്ര പക്ഷക്കാരനുമാണ്... ശാസ്ത്രമാവട്ടെ, മതങ്ങളാവട്ടെ, ഫിലോസഫിയാവട്ടെ അവയെല്ലാം അറിവിന്റെ ലോകങ്ങളാണ്.... അവയെല്ലാം എനിക്ക് ഒട്ടേറെ സന്തോഷവും സംശയ നിവാരണവും നല്കുന്നു....

മനസ്സിലാക്കിയതിൽ ഹിന്ദുമതം ഒട്ടേറെ സിംബലുകൾ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.... മഹർഷിമാർ അവരുടെ ആത്മസാക്ഷാത്കാരത്തിൽ സിദ്ധിച്ചിരുന്ന കാര്യങ്ങൾ അത്തരം ദർശനങ്ങൾ ലഭിക്കാത്തവർക്കായി വിവരിക്കാൻ പലപ്പോഴും സിംബൽസ് ഉപയോഗിച്ചിരുന്നു.... പാലു പോലെ വെളുത്തതെന്നോ കാക്ക പോലെ കറുത്ത തെന്നോ ഒക്കെ നമ്മൾ ചില കാര്യങ്ങൾ വിശദീകരിക്കുവാൻ പറയുന്നതുപോലെ.... ഒരു പക്ഷെ ഏറ്റവും കൂടുതൽ സിംബൽ സ് ഉപയോഗിച്ചിട്ടുള്ളത് ഹിന്ദുമതമാവും.... ശ്രീകൃഷ്ണന്റെ ആയുധം സുദർശനം അത്തരമൊരു സിംബലാണ്.... ഗീതാകാരനും യോഗിയും സർവജ്ഞനുമായ കൃഷ്ണന് അങ്ങനെ ഒരാളെ കഴുത്തറുത്ത് കൊല്ലാൻ കഴിയില്ല, അഥവാ അതിന് അദ്ദേഹം മുതിരില്ല... അദ്ദേഹം തന്റെ സുദർശനം നല്കി അതിന് വിധേയവരായവരുടെ അജ്ഞാന നിഗ്രഹം നടത്തി ശാന്തിയും മോക്ഷവും ആത്മസാക്ഷാത്കാരവും നേടുവാൻ അവരെ പ്രാപ്തരാക്കുന്നു.....

കുരുക്ഷേത്രഭുമിയിലെ അർജുനന്റെ രഥകല്പന മറ്റൊരു സിംബൽ ആണ്... യുദ്ധം തുടങ്ങുന്നതിന് മുൻപ് അർജുനൻ കൃഷ്ണനോട് തന്റെ രഥം ഇരു പടകൾക്കും മദ്ധ്യത്തിലായി നിർത്തുവാനും തന്റെ ഉറ്റവരേയും ഉടയവരേയും ബന്ധുക്കളേയും ശത്രുക്കളേയും കാണെണമെന്നും ആവശ്യപ്പെടുന്നു.... ശ്രീകൃഷ്ണൻ അപ്രകാരം തേര് നടുക്ക് നിർത്തുകയും ചെയ്തു. അർജുനന്റെ രഥത്തിന് മുന്നിൽ കൗരവപ്പടയും പിന്നിൽ പാണ്ഡവപ്പടയും നില്ക്കുന്ന ആ ചിത്രമാണ് രഥകല്പന..... അവിടെ അർജുനന്റെ അവസ്ഥ നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന അസന്നിഗ്ദ്ധതകളുടേയും പ്രതിസന്ധികളുടേയും പരിശ്ചേദമാണ്... നാം ജീവിതത്തിൽ എന്ത് ചെയ്യണം, എന്ത് പറയണം, എന്ത് പാടില്ല എന്നൊക്കെ തോന്നുന്ന, പതറിപ്പോയേക്കാവുന്ന, വ്യക്തതയില്ലാത്ത സന്ദർഭങ്ങൾ.... അർജുനന്റെ ആ അവസ്ഥയിലൂടെ നാമെല്ലാം കടന്നു പോകാറുണ്ട്..... ഒരു വശത്ത് കൗരവരാകുന്ന അധികാരമോ, സമ്പത്തോ, അഹംഭാവമോ, വഞ്ചനകളോ, സാമ്പത്തിക ഭൗതിക നേട്ടങ്ങളോ, ശാരീരിക ഭ്രമങ്ങളൊ ഒക്കെ ചേർന്ന് മതിഭ്രമം വരുന്ന അവസ്ഥ.....മറുവശത്ത് പാണ്ഡവരാകുന്ന നന്മയും കഷ്ടപ്പാടുകളും യാതനകളും നഷ്ടങ്ങളും അപമാനങ്ങളും ഒത്തുചേരുന്ന മറ്റൊരവസ്ഥ.... 

നിത്യജീവിതത്തിലെ ഓരോ മിനിറ്റിലും ചെറുതും വലുതമായ ഇത്തരം ഓരോ പ്രശ്നങ്ങൾക്കും choice കൾക്കും ഇടയിലൂടെ കടന്നുപോകുന്ന ഭൂമിയിലെ ഏതൊരു മനുഷ്യനേയും അവസ്ഥയാണത്.... അവിടെ ഇരു പക്ഷങ്ങൾക്കും ഇടയിൽ നിലയുറപ്പിച്ചിട്ടുള്ള ആ രഥത്തിന്റെ ചലനം നമ്മെ സഹായിക്കും... ആ കല്പന മനുഷ്യ ശരീരത്തെ ഒരു രഥത്തോട് ഉപമിക്കുന്നു.... ശരീരമാകുന്ന രഥം വലിക്കുന്ന പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ,,, ആ പഞ്ചേന്ദ്രിയങ്ങളെ, കുതിരകളെ മനസ് എന്ന കടിഞ്ഞാൺ ഉപയോഗിച്ച് വിവേക ബുദ്ധി എന്ന തേരാളിയുടെ സഹായത്തോടെ നിയന്ത്രിക്കുകയും കൃത്യതയോടെയുള്ള അർജുനന്റെ കർമ്മശേഷിയും അതോടൊപ്പമെത്തുമ്പോൾ ഏതൊരു മനുഷ്യനും മാതൃകാപരമായി വിജയം നേടാൻ കഴിയുമെന്ന് മഹർഷിമാർ പ്രബോധനം ചെയ്യുന്നു.. രഥ കല്പന ഒരു ഔപനിഷിക മാതൃകയാണ്..... പുരാണങ്ങഖിലെ ദശാവതാരം മറ്റൊരു സിംബലാണ്. ചാൾസ് ഡാർവിനും അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തത്തിനും ഒക്കെ വളരെ മുൻപ് തന്നെ ഇന്ത്യയിലെ മഹർഷിമാർ ഭൂമിയിലെ ജീവന്റെ ആവിർഭാവത്തെക്കുറിച്ചും കടലിലെ ജീവന്റെ ഉത്ഭവവും സൂക്ഷ്മജീവികളിൽ നിന്നും കരയിലേക്കുള്ള അതിന്റെ വ്യാപനങ്ങളും തുടർന്ന് മനുഷ്യന്റെ വരവും വിവിധ ഘട്ടങ്ങളിലൂടെയുള്ള നാഗരികതയിലേക്കുള്ള അവന്റെ വളർച്ചയും ഭൂമിയിലെ ജീവന്റെ അവസാനവുമെല്ലാം ദശാവതാരങ്ങളിലൂടെ സിംബോളിക്കായി നിരക്രമം തെറ്റാതെതന്നെ ദാർശനികരായ മഹർഷിമാർ ചിത്രോപ സുന്ദരമായി വരച്ചുകാട്ടുന്നു..... അർധനാരീശ്വര രൂപം മറ്റൊരു സിംബലാണ്. ശരീരത്തിന്റെ ഒരുപകുതി ശിവനും മറ്റൊരു പകുതി പാർവ്വതിയും ചേർന്ന് ഒരു ശരീരമായി നില്കുന്ന ചിത്രം... ഒരു പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഉപമ ആയിരിക്കും അത്... നമുക്ക് ചുറ്റും ഏറ്റവും പരസ്യമായിരിക്കുന്നതും എന്നാൽ ഏറ്റവും രഹസ്യവുമായ ഒരു അവസ്ഥയെ ആ ചിത്രം ചൂണ്ടിക്കാട്ടുന്നു.... ആ ശരീരത്തിലെ പകുതിരൂപമായ പാർവ്വതി മനുഷ്യനും മറ്റ് ജീവജാലങ്ങളും ഭൂമിയും സൂര്യനും സർവ്വ പ്രപഞ്ചങ്ങളും അടങ്ങുന്ന പ്രകൃതിയായും മറ്റൊരു പകുതിയായ ശിവൻ ഈ ഭൗതികലോകത്തിന്റെയെല്ലാം അടിസ്ഥാനമായി ഓരോ പരമാണുവിലും വർത്തിക്കുന്ന ദൈവീകതയായും മഹർഷിമാർ ചൂണ്ടിക്കാട്ടുന്നു. ഭൗതികലോകവും അതിന്റെ അടിസ്ഥാനമായ ബോധപ്രപഞ്ചവും..... ആധുനിക ശാസ്ത്രത്തിന്റെ ശ്രദ്ധ ഇതുവരെ വന്നെത്തിയിട്ടില്ലാത്തതും ശാസ്ത്രം ഏറെക്കുറെ പാതിവഴിയിൽ ഒരു പക് ക്ഷേ അറിയാതെ എത്തി നില്കുന്നതുമായ ആ സത്യത്തിലേക്കുള്ള ദൂരം ഫിസിക്സിന്റെ മാനദണ്ഡങ്ങൾ വച്ചുതന്നെ കൃത്യമായി അളക്കാവുന്നതാണ്.... അതിലേക്കുള്ള വിവരണം അൽപ്പം കൂടുതൽ ഉള്ളതുകൊണ്ട് ഇപ്പോൾ അതിനെക്കുറിച്ച് പറയുന്നില്ല, പശുവിലേക്ക്‌ വരാം.

പശുവും ഇത്തരം ഒരു സിംബൽ ആണ്. പശു ഒരു സാധു ജീവിയും മനുഷ്യരോട് ഇണങ്ങി നില്കുന്ന വളരെ കുറച്ച് മൃഗങ്ങളിൽ ഒന്നുമാണ്. മനുഷ്യർക്ക് വേണ്ടാതെ കളയുന്ന വസ്തുക്കളാണ് പശുവിന്റെ ആഹാരം. പഴത്തൊലി, മരച്ചീനിത്തൊലി, പച്ചക്കറി അരിഞ്ഞതിന്റെ ബാക്കി, പഴയ ചോറ്, കാടി, വൈക്കോല്, പുല്ല്, തുടങ്ങിയവ.... എന്നാൽ മനുഷ്യന് അത് തിരിച്ച് തരുന്നതോ പാലും പാലുല്പന്നങ്ങളും.... ഗോമൂത്രവും ചാണകവും മികച്ച വളമാണ്... അതിന്റെ മാംസവും ഭക്ഷിക്കുന്നു... നികൃഷ്ടമായ വസ്തുക്കൾ ഭൂമിയിൽ നിന്ന് സ്വീകരിച്ച് ഉത്കൃഷ്ടമായ വസ്തുക്കൾ നമുക്ക് തിരിച്ച് നല്കുന്ന സാധു ജീവിയാണ് പശു.... അതിലെ തത്വമിതാണ്: ഒരു സാധു മൃഗമായ പശുവിന് ഇത്തരമൊരു മഹത്തായ ഉദാഹരണമാകാൻ കഴിഞ്ഞുവെങ്കിൽ വിവേകവും അറിവും കഴിവും വിശേഷബുദ്ധിയുമുള്ള മനുഷ്യൻ എന്തേ കൂടുതൽ ഉത്കൃഷ്ടമായ കാര്യം ചെയ്യുവാൻ അശക്തനാകുന്നു...??? ഭൂമിയിലെ ജീവിതത്തിൽ നന്മകൾ മാത്രം ചെയ്ത് മുന്നോട്ട് പോകുവാൻ ഇതിലൂടെ മഹർഷിമാർ ആവശ്യപ്പെടുന്നു.....

പശുവിനെ സിംബോളിക്കായി ചർച്ചകളിൽ പറഞ്ഞ് കേട്ടില്ല. .... പശവിനെ ഭക്ഷിക്കുന്നതും ഭക്ഷിക്കാതിരിക്കുന്നതും ആരാധിക്കുന്നതു ആരാധിക്കാതിരിക്കുന്നതും എന്റെ വിഷയമല്ല.

If you like this post ഒരു പശുവിചാരം - Symbolic Thoughts About Cow, be cool and subscribe for more posts. Dont forget to share your thoughts and comments about my blog post on ഒരു പശുവിചാരം - Symbolic Thoughts About Cow.

Saturday, July 28, 2012

Vastu guidance for home

Vastu guidance for home

വീട് വയ്ക്കുന്നതിനു ഉത്തമാമമായ ഭൂമിയും ലക്ഷണങ്ങളും

ഉത്തമമായ ഭൂമി

ധാരാളം ജലം ലഭിക്കുന്നതും തെളിഞ്ഞ വെള്ളമുള്ളതുമായ അരുവികള്‍, കുളം തുടങ്ങിയവ ഉള്ളത്തുമായ സ്ഥാനം വാസ്തു ശാസ്ത്രപരമായി വളരെ ഉത്തമമാണ്. ധാരാളം വൃക്ഷലെതാതികള്‍ ഉള്ളതും ജലലഭ്യത ഉള്ളതുമായ സ്ഥലവും വീട് വയ്ക്കുന്നതിനുള്ള ഭൂമിയുടെ നല്ല ലക്ഷണങ്ങളാണ്. ധാരാളം മണ്ണും അതില്‍ കറുക, ദര്‍ഭ, മുഞ്ഞ, കുശ, മുല്ല തുടങ്ങിയ സസ്യങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും എല്ലാ കാലത്തും ജല ലഭ്യതയുള്ളതുമായ സ്ഥലം വീട് വയ്ക്കുന്നതിനു വസ്തു ശാസ്ത്രപരമായി ഏറ്റവും ഉത്തമമായത്. പൂന്തോട്ടങ്ങള്‍ കുളങ്ങള്‍ തടാകങ്ങള്‍, യജ്ഞവേദി, ദേവസ്ഥാനങ്ങള്‍ തുടങ്ങിയവയും ആട്, കോഴി, പശു, കാള, കുതിര തുടങ്ങിയ പക്ഷി മൃഗാതികള്‍ വിഹരിക്കപെടുന്നതുമായ സ്ഥലം വീട് പനിയിക്കുന്നതിനു വളരെ ഉത്തമമായ ഭൂമി ആണ്. മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഭൂമി ഏറ്റവും ഉത്തമവും വസയോഗ്യവുമാണ്.

Most appropriate place for constructing your home

A property with good water resource with pure and clear water, water streams, natural ponds with plenty of pure water are most appropriate plot for constructing your home. The place with plenty of trees and atmosphere with resource for water is best example or featured place for house construction. Plot with good soil and wealthy with small plants like karuka, darbha, kusa, jasmine etc is highly advisable for constructing a house building.